Lead NewsNEWS

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും 10 ശതമാനം വർധിക്കും

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും 10 ശതമാനം വർധിക്കും. പതിനൊന്നാം ശമ്പള കമ്മീഷൻ ജനുവരി 31ന് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. മുൻകാലങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും ശമ്പളവർദ്ധനവ് എന്ന് വ്യക്തമായി. ഏപ്രിൽ മുതൽ പുതിയ ശമ്പളം ലഭിച്ചുതുടങ്ങും. ഈ മാസം 15ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. കുടിശ്ശികയുള്ള ഡിഎ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

31-ന് ശമ്പള കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു റിപ്പോർട്ട് അംഗീകരിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപ് തന്നെ ശമ്പള പരിഷ്കരണ ഉത്തരവ് ഉണ്ടാകുമെന്നാണ് സൂചന. മുൻ കേന്ദ്ര സെക്രട്ടറി കെ മോഹന്ദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ആയിരിക്കും പരിഷ്കരണം.

Signature-ad

പെൻഷൻ പ്രായം കൂട്ടാൻ കമ്മീഷൻ ശുപാർശ ചെയ്തുവെങ്കിലും സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്. പത്താം ശമ്പള കമ്മീഷൻ 13 ശതമാനത്തോളം വർധനവാണ് വരുത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആണ് വർധനയുടെ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് വിവരം.

Back to top button
error: