Movie

ശ്രുതി ഹാസൻ കുമ്പസാരിക്കുന്നു: “മദ്യപാനം നിർത്തി, വഴി തെറ്റിക്കുന്ന ടീമിനെ ഒഴിവാക്കി; ഒരു സ്ത്രീ ചെയ്യുന്ന അതേ കാര്യം പുരുഷനാണ് ചെയ്യുന്നതെങ്കിൽ സമൂഹം  മറ്റൊരുവിധത്തിലാകും  അത് സ്വീകരിക്കുക“

    സിനിമയിലെ താരപുത്രിമാരിൽ വ്യത്യസ്തയാണ് ശ്രുതി ഹാസൻ. കമൽ ഹാസന്റെ മകളാണെങ്കിലും അതിന്റെ പ്രിവിലേജുകളിൽ അല്ല ശ്രുതി കരിയറിൽ വളർന്നത്. പിതാവിന്റെ സാമ്പത്തിക സഹായങ്ങളും ശ്രുതി സ്വീകരിച്ചിട്ടില്ല. ബോളിവുഡിലാണ് നായികയായി തുടക്കം കുറിച്ചതെങ്കിലും ശ്രുതിയെ ഇന്നത്തെ താരമായി മാറ്റിയത് തെന്നിന്ത്യൻ സിനിമാ ലോകമാണ്.

തെലുങ്ക്, തമിഴ് സിനിമാ രം​ഗത്തെ സെൻസേഷനായി ശ്രുതി ഹാസൻ വളർന്ന് വന്നു. എന്നാൽ പിന്നീ‌ട് പരാജയങ്ങളും ശ്രുതിയുടെ കരിയറിൽ ഉണ്ടായി. ഒരു ഘട്ടത്തിൽ ശ്രുതിയെ സിനിമകളിൽ കാണാതെയുമായി. ഇന്ന് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ശ്രുതി ഹാസൻ. ഇനി പ്രഭാസ് നായകനാകുന്ന ‘സലാറി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ചിത്രം ശ്രുതിക്ക് കരിയറിൽ മറ്റൊരു വഴിത്തിരിവാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

Signature-ad

സം​ഗീത രം​ഗത്തും ശ്രുതി, സജീവ സാന്നിധ്യമാണിന്ന്. താരത്തിന്റെ മോൺസ്റ്റർ എന്ന മ്യൂസിക് ആൽബം  പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. തന്റെ വ്യക്തി ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ശ്രുതി ഹാസൻ തുറന്ന് സംസാരിച്ചിട്ടുണ്ട്.

തന്റെ സിനിമാ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളേക്കുറിച്ചും ഈ രംഗത്തെ ഇരട്ടാത്താപ്പിനേക്കുറിച്ചും  തുറന്നുപറഞ്ഞ ശ്രുതി ഫെമിനിസം എന്ന വാക്ക് എത്രമാത്രം തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടു

കമൽഹാസന്റെ മകൾ എന്ന വിശേഷണത്തിന്റെ ഭാരം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി ഹാസൻ പറഞ്ഞു. പേരിനൊപ്പം ‘ധിക്കാരി’ എന്ന വിശേഷണം കൂടി ലഭിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഈ രീതിയിൽ പലരും വിളിച്ചിട്ടുണ്ട്.

“സ്ത്രീകളെന്ന നിലയിൽ അഭേദ്യമായ സമരമുഖം നമ്മൾ തീർത്തു. ഞാനിപ്പോൾ ആളുകളെ കാണാനും അവരെ നിരീക്ഷിക്കാനും സമയമെടുക്കുന്നു. അതും ഒരുവൾ ധിക്കാരിയാണെന്ന് പറയുന്നതിന് തുല്യമാണ്. ഞാനൊരിക്കലും അങ്ങനെയല്ല. ദൈവം എല്ലാത്തിനും സാക്ഷിയാണ്. ഒരു സ്ത്രീ ചെയ്യുന്ന അതേ കാര്യം പുരുഷനാണ് ചെയ്യുന്നതെങ്കിൽ അത് മറ്റൊരുവിധത്തിലാകും സമൂഹം സ്വീകരിക്കുക“ ശ്രുതി പറയുന്നു.

  താൻ മാനസികമായി വളരെ തകർന്ന കാലഘ‌ട്ടമായിരുന്നു 2016 എന്ന് ശ്രുതി ഹാസൻ പറഞ്ഞു:

“പുറത്ത് നിന്ന് നോക്കുമ്പോൾ സിനിമകൾ വിജയിക്കുന്നു, എന്നെ ആളുകൾ ഇഷ്‌ടപ്പെട്ടു. പക്ഷെ ഉള്ളിൽ ഞാൻ ദുഖിതയായിരുന്നു. എനിക്ക് മതിയായി എന്ന് തോന്നി. പൊതുവേ  സന്തോഷമില്ലെങ്കിൽ എന്താണ് ജീവിതത്തിന്റെ അർത്ഥം. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പിടാൻ തീരുമാനിച്ചു. ‌ലണ്ടനിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു ഫ്ലാറ്റെടുത്തു. ടാേക്സിക്കായ സാഹചര്യം സൃഷ്ടിക്കുന്ന എന്റെ ടീമിനെ മാറ്റി. മദ്യപാനം ഒഴിവാക്കി. നമ്മുടെ സംസ്കാരത്തിൽ മദ്യപാനം എല്ലാത്തിനുമുണ്ട്. ബർത്ത്ഡേ പാർട്ടിയായാലും പ്രണയ നൈരാശ്യമായാലുമൊക്കെ ഡ്രിങ്ക്സ് അവശ്യ ഘടകമാണ്. ഇതൊഴിവാക്കാൻ തീരുമാനിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം തെറാപ്പിക്ക് പോയി. ഈ തീരുമാനങ്ങൾ എനിക്ക് ഉപകാരപ്പെട്ടു.”

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനെക്കുറിച്ചും ശ്രുതി സംസാരിച്ചു. തനിക്ക് വന്ന അവസരങ്ങൾ സ്വീകരിക്കുകയാണ് ചെയതെന്ന് നടി പറയുന്നു. തെന്നിന്ത്യൻ സിനിമകളിലാണ് തനിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചതെന്നും നടി ചൂണ്ടിക്കാട്ടി.

തു‌ടക്കകാലത്ത് മാനേജർമാരും സഹപ്രവർത്തകരും പറഞ്ഞത് വ്യക്തമായ അഭിപ്രായങ്ങൾ പറഞ്ഞാൽ തനിക്ക് അവസരങ്ങൾ ലഭിക്കില്ലെന്നാണ്. എന്നാൽ  വ്യക്തി എന്ന നിലയിൽ പുരോഗമിക്കുന്നതിൽ നിന്നും ഇത്തരം ചട്ടങ്ങളൊന്നും തന്നെ തടഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. പ്ലാസ്റ്റിക് സർജറി ചെയ്തതിനെക്കുറിച്ച് ശ്രുതി ഹാസൻ വെളിപ്പെടുത്തിയത് നേരത്തെ വലിയ  ചർച്ചയായിരുന്നു. പൊതുവെ പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് താരങ്ങളാരും സംസാരിക്കാറില്ല. അതിനാലാണ് ശ്രുതിയുടെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടിയത്.

മുംബൈയിലാണ് ഇപ്പോൾ ശ്രുതി താമസിക്കുന്നത്.  നടിയുടെ സഹോദരി അക്ഷരഹാസനും സിനിമാ രം​ഗത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്.

Back to top button
error: