KeralaNEWS

കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട്  മന്ത്രിയുടെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ഒരു വനിതയടക്കം നിരവധി  പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മന്ത്രിയുടെ വീടിന് നൂറ് മീറ്റര്‍ മുൻപ് പോലീസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച്‌ തടഞ്ഞു. എന്നാല്‍ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച്‌ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

തുടര്‍ന്ന് പോലീസ് മൂന്നുതവണ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ, പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വീണ്ടും പ്രതിഷേധം തുടരുകയായിരുന്നു.

Signature-ad

ഇതിനിടെ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. അതേസമയം പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.

Back to top button
error: