Fiction

പട്ടുതുണിയുടെ ശേഖരം സ്വന്തമായുള്ളവൻ പുറത്ത് പഴന്തുണി തേടി പോകുന്നു

ഹൃദയത്തിനൊരു ഹിമകണം 6

 

Signature-ad

ശിഷ്യൻ ഗുരുവിനോട് പറഞ്ഞു:

”എനിക്ക് അങ്ങയുടെ അടുത്ത് നിന്നിട്ട് ആവോളം പഠിക്കാനാവുന്നില്ല. ഞാൻ കഠിനതപസ്സിന് പോയി എന്തെങ്കിലുമൊക്കെ ദിവ്യശക്തികൾ നേടി തിരിച്ചു വരാം…”
ഗുരു പറഞ്ഞു:
“ശരി അങ്ങനെയാകട്ടെ ..”

ശിഷ്യൻ പുറപ്പെട്ടു. ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ശിഷ്യൻ തിരിച്ചു വന്നു. ഗുരു ചോദിച്ചു:

“എന്താ വിശേഷം …?”
ശിഷ്യൻ പറഞ്ഞു:

“എനിക്കിപ്പോൾ പുഴയ്ക്ക് മുകളിലൂടെ നടക്കാനാവും. ”
ഗുരു പറഞ്ഞു:
“എന്തിന് പുഴയ്ക്ക് മുകളിലൂടെ നടക്കണം? മുകളിൽ പാലമുണ്ടല്ലോ…”

വീട്ടിൽ പട്ടുതുണിയിരിക്കേ പുറത്ത് പഴന്തുണി തേടി പോകുന്നു നമ്മൾ. വീട്ടിലായിരിക്കുമ്പോൾ എങ്ങനെയെങ്കിലും പുറത്ത് കടക്കണം എന്നാലോചിക്കുക; പുറത്തു കടന്നാൽ വീടിനെക്കുറിച്ചോർത്ത് വിഷമിക്കുക.

ഇതാണ് നമ്മുടെ വിധി. മനസ്സ് വച്ചാൽ മാറ്റാവുന്നതേയുള്ളൂ ഈ വിധി.

സ്വന്തം ഗ്രന്ധികളിൽ നിന്നും ശേഖരിക്കുന്ന സുഗന്ധദ്രവ്യമായ കസ്തൂരി തേടി നടക്കുന്ന കസ്തൂരിമാന്റെ കഥ നാം വിസ്മരിക്കരുത്.

അവതാരക: ഗീത മോഹൻ

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: