KeralaNEWS

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തട്ടി ഒരാള്‍ മരിച്ചു

കൊച്ചി: നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം. ദക്ഷിണനാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടമുണ്ടായത്. റണ്‍വേയില്‍ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടി ഗ്രൗണ്ട് ക്രൂ അംഗമാണ് മരിച്ചത്.

പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്.

Signature-ad

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു.

Back to top button
error: