പത്തനംതിട്ട: ഇസ്രായേൽ പതാക വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതിന്റെ പേരിൽ കുവൈറ്റ് പുറത്താക്കിയ മലയാളി നഴ്സുമാർക്ക് ജോലി നൽകി ആസ്ത്രേലിയ.
ഫാമിലി വിസ സഹിതം ആസ്ത്രേലിയയിലെ സെന്റ് വിൻസെന്റ് ആശുപത്രിയിലാണ് ജോലി നൽകിയിരിക്കുന്നത്.ഇന്ത്യയിലെ ആസ്ത്രേലിയൻ എംബസിയുടേതാണ് തീരുമാനം.
വിഷയത്തിൽ ഇസ്രായേൽ കോൺസുലേറ്റും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇടപെട്ടിരുന്നു.ഡിസംബർ ഒന്നിന് ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവാണ് കിട്ടിയിരിക്കുന്നത്.