നോയിഡ: തന്റെ ആദ്യ കര്‍വ ചൗത്ത് ആഘോഷങ്ങള്‍ ഗംഭീരമാക്കി പാക്കിസ്ഥാൻ സ്വദേശിനിയായ സീമ ഹൈദര്‍. പബ്ജി കളിച്ച് പ്രണയത്തിലായ കാമുകനെ തേടി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ മുപ്പതുകാരിയാണ് സീമ ഹൈദർ.
ഗ്രേറ്റര്‍ നോയിഡകാരനായ സച്ചിൻ മീണയാണ് സീമയുടെ ഭര്‍ത്താവ്. ഇരുവരും എല്ലാ ആചാരങ്ങളോടും കൂടി ഹിന്ദു ആഘോഷമായ കര്‍വ ചൗത്ത് ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
2019 ലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.തുടർന്ന് പാ
സീമയ്ക്കൊപ്പം തന്റെ നാല് മക്കളും ഉണ്ടായിരുന്നു. ഇവര്‍ ഇപ്പോള്‍ സച്ചിനൊപ്പമാണ് താമസിക്കുന്നത്. സീമ തന്റെ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.