215 തസ്തികകളിലേക്കാണ് നിയമനം. ഗെയിംസ്, സ്പോര്‍ട്സ്, അത്ലറ്റിക്സ് എന്നിവയില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളെ പ്രതിനിധീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഔദ്യോഗിക വെബ്‌സൈറ്റായ cisfrectt.cisf.gov.in വഴി അപേക്ഷിക്കാം.
അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. 18-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ ലെവല്‍-04 (25,500 രൂപ മുതല്‍ 81,100 രൂപ വരെ) പ്രതിമാസ ശമ്ബളവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മറ്റെല്ലാ അലവൻസുകളും ലഭിക്കും. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 100 രൂപ ആണ് അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെയും അപേക്ഷാ ഫീസ് അടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 28 വരെ അപേക്ഷിക്കാവുന്നതാണ്.