റിയാദ്:ഇസ്രായേലിനെതിരെ അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം യുദ്ധസമാനമാകുന്ന സാഹചര്യത്തില്‍ നവംബര്‍11ന് സൗദി അറേബ്യയിലെ റിയാദിലാണ് അറബ് ലീഗ് യോഗം ചേരുന്നത്.
ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ മുൻനിര്‍ത്തി പലസ്തീനില്‍നിന്നും സൗദിയില്‍ നിന്നുമുള്ള പ്രത്യേക അഭ്യര്‍ഥന കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നതെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഗാസാ മുനമ്ബില്‍ പലസ്തീൻ ജനതയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ഇരുകൂട്ടരും കത്തിലൂടെ ആവശ്യപ്പെട്ടത്. പലസ്തീൻ, സൗദി മെമ്മോറാണ്ടം അറബ് അംഗരാജ്യങ്ങള്‍ക്കു കൈമാറിയതായി അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസഡര്‍ ഹൊസാം സാക്കി പറഞ്ഞു.