KeralaNEWS

മൂന്നുപേര്‍ മരിച്ചെന്ന് അറിഞ്ഞിട്ടും കുലുക്കമില്ലാതെ മാര്‍ട്ടിൻ ഡൊമിനിക്

കൊച്ചി:കളമശ്ശേരി സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചെന്ന് അറിഞ്ഞിട്ടും കുലുക്കമില്ലാതെ മാര്‍ട്ടിൻ ഡൊമിനിക്.

അത്താണിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ച കാര്യം പോലീസ് സൂചിപ്പിച്ചത്.

സ്ഫോടനത്തില്‍ ഒരു കുട്ടി മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തല കുമ്ബിട്ടുള്ള നില്‍പ്പായിരുന്നു മറുപടി. ഏഴു മണിക്കൂര്‍ നേരത്തെ തെളിവെടുപ്പിനിടെ ഒരു ഭാവമാറ്റവും മാര്‍ട്ടിനുണ്ടായിരുന്നില്ല.

Signature-ad

മാര്‍ട്ടിൻ ഡൊമിനിക്കുമായി നെടുമ്ബാശ്ശേരി അത്താണിയിലെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് തെളിവെടുത്തു. ബോംബ് നിര്‍മിച്ചെന്നുകരുതുന്ന ടെറസില്‍നിന്ന് അതിനുപയോഗിച്ച വയര്‍, ബാറ്ററി എന്നിവയും പെട്രോള്‍നിറച്ച കുപ്പികളും കണ്ടെടുത്തു.

ബാറ്ററി, റിമോട്ടുകള്‍ എന്നിവ വാങ്ങിയത് കൊച്ചിയിലെ കടയില്‍നിന്നാണെന്ന് പ്രതി ആവര്‍ത്തിച്ചു. കുട്ടികള്‍ക്ക് പരീക്ഷണത്തിനാണെന്ന് കടക്കാരോട് പറഞ്ഞിരുന്നു. ബോംബ് നിര്‍മിച്ചതെങ്ങനെയെന്നും മാര്‍ട്ടിൻ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: