LIFEMovie

ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്‍യെ അല്ല നായകനായി മനസില്‍ കണ്ടിരുന്നതെന്ന് ലോകേഷ് കനകരാജ്

മിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയിൽ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് പുതിയ വിജയ് ചിത്രം ലിയോ. വിക്രത്തിൻറെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക്. എന്നാൽ ആദ്യദിനങ്ങളിൽ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ കളക്ഷനിൽ അതൊട്ട് പ്രതിഫലിച്ചുമില്ല. ഇപ്പോഴിതാ കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. അഞ്ച് വർഷം മുൻപ് ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്‍യെ അല്ല നായകനായി മനസിൽ കണ്ടിരുന്നത് എന്നതാണ് അത്. സിനിഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ ലിയോ രൂപപ്പെട്ട വഴികളെക്കുറിച്ച് ലോകേഷ് കനകരാജ് വിശദീകരിക്കുന്നത്.

“5 വർഷം മുൻപ് എഴുതിയ തിരക്കഥയാണ് ലിയോയുടേത്. മറ്റ് ഏതെങ്കിലും നായക താരങ്ങളെ വച്ച് ചെയ്യാൻ ആലോചിച്ചിരുന്ന സിനിമയാണിത്. എന്നാൽ പല കാരണങ്ങളാൽ അത് നടക്കാതെപോയി. ആ സമയത്താണ് അത് മാറ്റിവച്ചിട്ട് ചെറുത് ഒരെണ്ണം എഴുതാമെന്ന് കരുതി കൈതി എഴുതാൻ ആരംഭിച്ചത്. ആ സമയത്തെല്ലാം ലിയോയുടെ തിരക്കഥ അവിടെ ഉണ്ടായിരുന്നു. മാസ്റ്റർ ചെയ്യുന്ന സമയത്ത് വിജയ്‍യുമായി ഒരു നല്ല അടുപ്പം ഉണ്ടായി. മുഴുവൻ സിനിമയും വിജയ്‍യിലെ നടൻറെ തോളിൽ വെക്കുന്ന തരത്തിൽ ഒരു സിനിമ ചെയ്യണമെന്ന് മാസ്റ്റർ സമയത്ത് തോന്നിയതാണ്. ഒരു ക്യാരക്റ്റർ സ്റ്റഡി പോലെ ഒരു സിനിമ”, ലോകേഷ് പറയുന്നു.

Signature-ad

“ആഗ്രഹം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. വിജയ് പ്രോജക്റ്റിലേക്ക് വന്നപ്പോൾ അഞ്ച് വർഷം മുൻപ് എഴുതിവച്ച തിരക്കഥയിൽ അല്ലറ ചില്ലറ മിനുക്കുപണികൾ വേണ്ടിയിരുന്നു. ഏതൊക്കെ ഭാഗങ്ങൾ ലീനിയർ ആയി പോകണമെന്നും എവിടെയൊക്കെ കട്ട് വരേണ്ടതുണ്ടെന്നും പുനർനിശ്ചയിച്ചു. കോടതി, വിചാരണ സീനുകളൊക്കെ ആദ്യ ഡ്രാഫ്റ്റിൽ ഇത്രയും ഉണ്ടായിരുന്നില്ല. അതിലേക്കൊക്കെ ഡീറ്റെയ്ലിംഗ് കൊണ്ടുവന്നു. എഴുതിവച്ച കഥയ്ക്കോ കഥാപാത്രങ്ങൾക്കോ പരിക്കേൽക്കാതെയാണ് എൽസിയു റെഫറൻസുകളും കൊണ്ടുവന്നത്”, ലോകേഷ് കനകരാജ് പറഞ്ഞവസാനിപ്പിക്കുന്നു.

Back to top button
error: