KeralaNEWS

സുരേഷ് ഗോപി അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്ന് മുഖ്യമന്ത്രി, ഒരു മകളെ പോലെയാണ് കണ്ടത് ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നു സുരേഷ് ഗോപി

     നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ആ രീതിയില്‍ മാധ്യമപ്രവര്‍ത്തകയോട്  പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ക്ഷമ ചോദിച്ചത്. അക്കാര്യത്തില്‍ വേണ്ട രീതിയില്‍ പൊതുസമൂഹം പ്രതികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പൊതുസമൂഹം വേണ്ട രീതിയില്‍ അതിന് പ്രതികരിച്ചിട്ടുണ്ട്. ഒരു തരത്തിലും അങ്ങനെ ഒരു രീതിയില്‍ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് തെറ്റാണെന്ന് തോന്നി അദ്ദേഹം ക്ഷമ ചോദിച്ചത്. ക്ഷമകൊണ്ട് മാത്രം വിധേയായ യുവതി അത് തീര്‍ക്കാനല്ല തയ്യാറാകുന്നത്. കാരണം അത്രമാത്രം മനോവേദന അവര്‍ക്കുണ്ടായിട്ടുണ്ട് എന്നാണ് അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് ഇടപെടാന്‍ ഇതപോലെയുളള ആളുകള്‍ തയ്യാറാവണം.’ പിണറായി പറഞ്ഞു.

Signature-ad

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ മാപ്പുപറച്ചില്‍.മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയായി പെരുമാറിയിട്ടില്ല.എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് തന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മകളെ പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Back to top button
error: