തൃശൂര്‍: അമിത പലിശ വാഗ്ദാനം നല്‍കി നിക്ഷേപമായും കുറികളായും കോടിക്കണക്കിന് രൂപ തട്ടി മുങ്ങിയ നിധി കമ്ബനി ഉടമ അറസ്റ്റില്‍.
തൃശൂര്‍ എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ചെമ്മണൂര്‍ നിധി ആൻഡ് ചെമ്മണൂര്‍ കുറീസ് സ്ഥാപനയുടമയും ഗുരുവായൂര്‍ പേരകം സ്വദേശിയുമായ അഡ്വ. ജെയ്സണ്‍ ചെമ്മണൂരിനെയാണ് ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും തൃശൂര്‍ സിറ്റി ജില്ല സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നിയമാനുസൃതമായ അനുമതിയില്ലാതെ നിക്ഷേപങ്ങള്‍ കൈപറ്റി തിരിച്ചുനല്‍കാതെ വിശ്വാസവഞ്ചന കാണിച്ചതിന് 56 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.
ഇയാൾ ഒരു വര്‍ഷമായി ഒളിവില്‍ താമസിക്കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ്, ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.