KeralaNEWS

അസംബ്ലിയില്‍ ദളിത് വിദ്യാര്‍ഥിയുടെ മുടിമുറിച്ച സംഭവം; ബാലവകാശ കമ്മീഷന്‍ കേസെടുത്തു

കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ചെന്ന പരാതിയില്‍ പ്രഥമാധ്യാപികയുടെ പേരില്‍ ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചിറ്റാരിക്കാല്‍ കോട്ടമല എം.ജി.എം.എ.യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക ഷേര്‍ളി കളമ്പുകാട്ടിലി(55)നെതിരേ ചിറ്റാരിക്കല്‍ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ചിറ്റാരിക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, കാസര്‍കോട് ഡി.ഡി എന്നിവരോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കാസര്‍കോട് കോട്ടമല എം.ജി.എം എ.യു.പി സ്‌കൂളില്‍ ഒക്ടോബര്‍ 19-നായിരുന്നു സംഭവം. നീട്ടിവളര്‍ത്തിയ മുടി മുറിക്കാന്‍ അഞ്ചാം ക്‌ലാസ് വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ഥി അതിന് തയ്യാറായില്ല. എന്നാല്‍ 19-ന് അസംബ്ലിയില്‍ വെച്ച് പ്രഥമാധ്യാപിക വിദ്യാര്‍ഥിയുടെ മുടി മുറിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥി രക്ഷിതാക്കളോട് പരാതിപ്പെട്ടു. പിന്നീട് സ്‌കൂളില്‍ പോയില്ല.

Signature-ad

കഴിഞ്ഞ ദിവസം ജില്ലാ മഹിളാ സമഖ്യ സൊസെറ്റി ഭാരവാഹികള്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോളനി സന്ദര്‍ശിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ പട്ടികവര്‍ഗ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

Back to top button
error: