NEWSSports

വീണ്ടും തോറ്റ് പാക്കിസ്ഥാൻ

ചെന്നൈ:ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള ത്രില്ലിങ് മാച്ചില്‍ പാകിസ്താന്‍ ഒരു വിക്കറ്റിനു പൊരുതി വീണു.ഇതിന് പിന്നാലെ അംപയറിങ്ങിനെതിരെ താരങ്ങൾ വലിയ വിമര്‍ശനങ്ങൾ ഉയർത്തുകയും ചെയ്തു.
ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്ക അനായാസ വിജയത്തിലേക്കു കുതിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് കളിയിലേക്കു പാകിസ്താന്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പക്ഷെ സൗത്താഫ്രിക്കയുടെ അവസാന വിക്കറ്റെടുക്കുന്നതില്‍ പാകിസ്താന്‍ വിജയിച്ചില്ല. സ്പിന്നര്‍ കേശവ് മഹാരാജ് ബൗണ്ടറിയിലൂടെ സൗത്താഫ്രിക്കയുടെ വിജയ റണ്‍സ് കണ്ടെത്തുകയും ചെയ്തു.
എന്നാൽ മല്‍സരശേഷം അംപയറിങ്ങിനെതിരെ കടുത്ത വിമർശനമാണ് പാക്കിസ്ഥാൻ ഉയർത്തിയത്. സൗത്താഫ്രിക്കയുടെ അവസാന ബാറ്ററായ തബ്രെസ് ഷംസി എല്‍ബിഡബ്ല്യു കോളില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു വിക്കറ്റ് ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം. പേസര്‍ ഹാരിസ് റൗഫെറിഞ്ഞ 46ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍.

ഓവറിലെ അവസാന ബോളില്‍ തബ്രെയ്‌സ് ഷംസിക്കെതിരേ ഒരു ഇന്‍സ്വിങറായിരരുന്നു റൗഫ് പരീക്ഷിച്ചത്. ഇതു നേരെ ഷംസിയുടെ പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാല എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ ശക്തമായി വാദിച്ചെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുക്കുകയും ചെയ്തു.

 

Signature-ad

പിച്ച്‌ ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ ലെഗ് സ്റ്റംപിന്റെ തൊട്ടുമുകളിലൂടെ ഉരസിയാണ് പുറത്തു പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പക്ഷെ അംപയറുടെ കോള്‍ കണക്കിലെടുത്ത് തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു.

 

അതേസമയം മല്‍സരത്തില്‍ സൗത്താഫ്രിക്ക ജയിച്ചതിനു പിന്നാലെ  പാകിസ്താനെ പിന്തുണച്ച്‌ മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ രംഗത്തുവന്നു. മോശം അംപയറിങും മോശം നിയമങ്ങളുമാണ് പാകിസ്താനു ഈ മല്‍സരം നഷ്ടപ്പെടുത്തിയത്. ഐസിസി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയാണെങ്കില്‍ അതു ഔട്ട് തന്നെയാണ്. അംപയര്‍ ഔട്ടോ, നോട്ടൗട്ടോ വിളിച്ചോയെന്നതു വിഷയമല്ല. അല്ലെങ്കില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്താണന്നും ഹര്‍ഭജന്‍ എക്‌സിലൂടെ ചോദിച്ചു .

.

Back to top button
error: