ഇതില്‍ ചില കമ്ബനികള്‍ വര്‍ഷങ്ങളുടെ പാരമ്ബര്യമൊക്കെ അവകാശപ്പെടുമെങ്കിലും വരിക്കാര്‍ക്ക് തൃപ്തിപോര. പാരമ്ബര്യം ഉണ്ടെന്നുകരുതി ഡാറ്റയ്ക്ക് സ്പീഡ് കൂടില്ല. അതിന് മികച്ച നെറ്റ്വര്‍ക്ക് കവറേജ് വേണം.
5ജി എത്തിയ ഈ കാലഘട്ടത്തില്‍ പോലും നിരവധി ഉപയോക്താക്കള്‍ ഡാറ്റയ്ക്ക് വേഗതയില്ലാതെ ബുദ്ധിമുട്ടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. മറ്റ് പലവിധ നെറ്റ്വര്‍ക്ക് പ്രശ്നങ്ങളും നിലനില്ക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ ടെലിക്കോം വരിക്കാര്‍ക്ക് അവരുടെ സിം കാര്‍ഡ് നമ്ബര്‍ മാറാതെ തന്നെ അനുയോജ്യമായ മറ്റ് കമ്ബനികളുടെ സേവനങ്ങള്‍ തേടാൻ അവസരമുണ്ട്.
ഇന്ത്യയില്‍ ഇന്ന് ഏറ്റവും അധികം വരിക്കാര്‍ പുതിയതായി ചേര്‍ന്നുകൊണ്ടിരിക്കുന്ന ടെലിക്കോം സ്ഥാപനങ്ങളില്‍ ഒന്നാണ് എയര്‍ടെല്‍. ഡാറ്റ വേഗത, മികച്ച സേവന നിലവാരം എന്നിവയൊക്കെ എയര്‍ടെലിലേക്കുള്ള ഈ മാറ്റത്തിന് കാരണമാകുന്നു. തങ്ങളുടെ ടെലിക്കോം കമ്ബനി നല്കുന്ന സേവനങ്ങളില്‍ തൃപ്തിയില്ലാത്ത വരിക്കാര്‍ക്ക് മൊബൈല്‍ നമ്ബര്‍ മാറാതെ തന്നെ എയര്‍ടെലിലേക്ക് ഈസിയായി പോര്‍ട്ട് ചെയ്യാൻ അവസരമുണ്ട്.
നിലവില്‍ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്ബര്‍ മാറാതെ ഓണ്‍ലൈനായും ഓഫ്ലൈനായും എയര്‍ടെലിലേക്ക് പോര്‍ട്ട് ചെയ്യാൻ സാധിക്കും. എളുപ്പത്തില്‍ കാര്യം നിര്‍വഹിക്കാൻ ഓണ്‍ലൈൻ ആണ് കൂടുതല്‍ സൗകര്യം. തൊട്ടടുത്ത് എയര്‍ടെല്‍ സ്റ്റോര്‍ ഉണ്ടെങ്കില്‍ അവിടെ എത്തി ഓഫ്ലൈൻ ആയും നമ്ബര്‍ പോര്‍ട്ട് ചെയ്യാം.
നിലവിലെ നമ്ബര്‍ മാറാതെ ഓണ്‍ലൈനായി എയര്‍ടെലിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള വഴി: ആദ്യം https://www.airtel.in/mnp/ എന്ന അഡ്രസ് സന്ദര്‍ശിക്കുക. അതല്ലെങ്കില്‍ എയര്‍ടെലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് എംഎൻപിയ്ക്കായുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടര്‍ന്ന് അവിടെ ദൃശ്യമാകുന്നതില്‍ ഒരു റീചാര്‍ജ് പ്ലാൻ തിരഞ്ഞെടുക്കുക. അപ്പോള്‍ പുതിയൊരു പേജിലേക്ക് എത്തും.
അവിടെ പേര്, മൊബൈല്‍ നമ്ബര്‍, സ്ഥലം എന്നിവ ആവശ്യപ്പെടുന്ന ഒരു ഫോം കാണും. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വാല്യുവേഷൻ ലഭിക്കുന്നതിന് നിങ്ങളുടെ അഡ്രസ് പൂരിപ്പിച്ച് നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് സിം ഡെലിവറിക്കായി അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യാൻ ഒരു കോള്‍ ലഭിക്കും.
സിം കാര്‍ഡ് കൈമാറാൻ എയര്‍ടെല്‍ എക്സിക്യൂട്ടീവ് നിങ്ങളുടെ വിലാസത്തിലേക്കെത്തും. എക്സിക്യൂട്ടീവ് എത്തിക്കഴിഞ്ഞാല്‍, “PORT” എന്ന ടൈപ്പ് ചെയ്ത് നിങ്ങളുടെ നമ്ബര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്ബറിലേക്ക് അയയ്ക്കുക.
മെസേജ് അയച്ചാല്‍ എട്ട് നമ്ബരുകളുള്ള യുണീക്ക് പോര്‍ട്ടിംഗ് കോഡ് ( UPC ) ലഭിക്കും. യുപിസി കോഡ് നാല് ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ് കോഡിനോടൊപ്പം, നിങ്ങളുടെ വിലാസവും ഐഡന്റിറ്റി പ്രൂഫുകളും എക്സിക്യൂട്ടീവിന് നല്‍കുക. അടുത്ത 48 മണിക്കൂറിനുള്ളില്‍ പഴയ നമ്ബര്‍ പുതിയ എയര്‍ടെല്‍ നെറ്റ്വര്‍ക്കിലേക്ക് മാറും.
ഇതേ രീതിയില്‍ തന്നെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സിം കാര്‍ഡുകള്‍ എയര്‍ടെലിലേക്ക് മാറ്റാം. ഓണ്‍ലൈനായി മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന ആളുകള്‍ക്ക് തൊട്ടടുത്ത എയര്‍ടെല്‍ സ്റ്റോറില്‍ എത്തിയും എയര്‍ടെലിലേക്ക് സിം പോര്‍ട്ട് ചെയ്യാവുന്നതാണ്.