ദീപാവലി അടുത്തിരിക്കെ വിപണിയിലെ വിലവര്‍ധനയില്‍ സാധാരണക്കാരന് സമാശ്വാസമാവാനാണ് കേന്ദ്ര നടപടി.
രാജ്യതലസ്ഥാനത്ത് സവാളയുടെ ചില്ലറ വിപണിയിലെ വില കിലോയ്ക്ക് 30 രൂപ എന്നതില്‍ നിന്ന് കിലോയ്ക്ക് 40 രൂപ എന്ന നിലയിലേക്ക് വെള്ളിയാഴ്ച ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ കിലോയ്ക്ക് 30 രൂപയായിരുന്ന സവാളയുടെ ചില്ലറ വിപണിയിലെ വില രാജ്യമൊട്ടാകെ കിലോയ്ക്ക് ശരാശരി 47 രൂപയായതായും ഉപഭോക്തൃ കാര്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സബ്സിഡി നിരക്കില്‍ സവാള ലഭ്യമാക്കാനുള്ള നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്.
സഹകരണ സ്ഥാപനങ്ങളായ എന്‍സിസിഎഫ്, നാഫെഡ് ഔട്ട്ലെറ്റുകള് വഴിയും വാഹനങ്ങളിലായും കിലോയ്ക്ക് 25 രൂപ എന്ന സബ്സിഡി നിരക്കില്‍ ഉള്ളി ചില്ലറ വിപണിയിലെത്തുന്നുണ്ടെന്നും ഡല്‍ഹിയിലും ഈ സബ്സിഡി നിരക്കിലാണ് ഉള്ളി വില്പനയെന്നും മന്ത്രാലയം അറിയിച്ചു.