IndiaNEWS

ഇന്ത്യൻ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യത്തിന്റെ ആക്രമണം; ബിഎസ്എഫ് ജവാന് പരിക്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുവിലെ അര്‍ണിയ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യൻ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു.

രാത്രി എട്ടിന് ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവച്ചത്. ഒരു ജവാന് പരിക്കേറ്റു. സേന തിരിച്ചടിച്ചെന്നും പാകിസ്ഥാൻ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചെന്നും ഇന്ത്യ പ്രതികരിച്ചു. വെടിവയ്‌പ് തുടരുകയാണ്.

അതേസമയം  ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ ഭീകരരാണിവര്‍.

Back to top button
error: