KeralaNEWS

പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 

തൃശൂർ:നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.

ക്ഷേത്രത്തിലെത്തിയ വി ഡി സതീശനെ ദേവസ്വം ഓഫീസര്‍ പി ബി ബിജുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വഴിപാടായി ധന്വന്തരീ ഹോമവും, പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി.

Signature-ad

75 കിലോ പഞ്ചസാരയാണ് തുലാഭാരത്തിനായി ഉപയോഗിച്ചത്. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന്  പ്രസാദം സ്വീകരിച്ച് പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: