KeralaNEWS

ഭർത്താവിന്റെ കൊലക്കത്തിയിൽ ഒരു സ്ത്രീജന്മം കൂടി ഹോമിക്കപ്പെട്ടു, കണ്ണൂരിൽ ഭർത്താവ് യുവതിയെ കഴുത്തറുത്ത് കൊന്നു

     കണ്ണൂർ ജില്ലയിലെ  പെരിങ്ങോം കാങ്കോലിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.  കാങ്കോല്‍ ചെക്കികുളത്തെ പ്രസന്നയാണു (35) കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി (40) പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങി. ഉച്ചയ്ക്കു മുന്നു മണിയോടെയാണു സംഭവം. ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരും മാറി താമസിക്കുകയായിരുന്നു. മൂന്നു മക്കളുമൊത്തു കണ്ണൂരിലെ വീട്ടിലായിരുന്നു പ്രസന്ന, ഇന്ന് ഉച്ചയോടെ പ്രസന്ന കാങ്കോലിലെ വീട്ടിൽ എത്തി.  ഷാജി മാത്രമാണു ആ വീട്ടിൽ താമസിച്ചിരുന്നത്.

ഇരുവരും തമ്മിൽ കലഹമുണ്ടാവുകയും ഇതിനിടെ ഷാജി പ്രസന്നയെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നു എന്നു പൊലീസ് പറയുന്നു. പിന്നാലെ ഷാജി പയ്യന്നൂർ സ്‌റ്റേഷനില്‍ കീഴടങ്ങി.

Signature-ad

ഷാജി പുറത്തേക്കു പോയെങ്കിലും  പ്രസന്നയെ വെളിയിൽ കാണാത്തതിനാൽ അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണു രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. പയ്യന്നൂർ ഡിവൈഎസ്‌പി  കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം  പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്  അയച്ചു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: