IndiaNEWS

ഇന്ത്യയെ വെല്ലുവിളിച്ച പാക്കിസ്ഥാന് അഫ്‌ഗാനിസ്ഥാനെതിരെ 8 വിക്കറ്റിന്റെ വമ്ബൻ തോല്‍വി

ചെന്നൈ:കിരീട പ്രതീക്ഷയുമായെത്തിയ പാകിസ്ഥാനെ എട്ടു വിക്കറ്റിന്  തകര്‍ത്ത് അഫ്ഗാനിസ്ഥാൻ.പാകിസ്ഥാൻ മുന്നോട്ടുവച്ച 283 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ മറികടന്നത്.
ഇന്ത്യയെ ഫൈനലിൽ കിട്ടണമെന്ന് പാക്കിസ്ഥാൻ ടീം ഡയറക്ടർ വെല്ലുവിളിച്ചതിന് പിന്നാലെയായിരുന്നു ടീമിന്റെ ദയനീയ തോൽവി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നിലംപരിശാക്കിയതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാൻ ടീം  ഡയറക്ടർ മിക്കി ആർതറുടെ വെല്ലുവിളി.ഏകദിന ലോകകപ്പ് മത്സരമായി തനിക്കു തോന്നിയില്ലെന്നും ബിസിസിഐ നടത്തുന്ന ഒരു പരിപാടിയിൽ പങ്കെടുത്തപോലെയാണു തോന്നിയതെന്നുമായിരുന്നു മിക്കി ആർതറിന്റെ വിമർശനം.പിന്നാലെ ഇന്ത്യയെ തങ്ങൾക്ക് ഫൈനലിൽ കിട്ടണമെന്നും ആർതർ പറഞ്ഞിരുന്നു.
192 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിനാണ് പാക്കിസ്ഥാനെ തൂത്തെറിഞ്ഞത്. വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 30.3 ഓവറുകള്‍ മാത്രം. ഏകദിന ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനെ തുടർച്ചയായ എട്ടാം തവണയാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യയോട് ഏറ്റ തോൽവിക്ക് പിന്നാലെ ഓസ്‌ട്രേലിയയോടും പാക്കിസ്ഥാൻ തോറ്റിരുന്നു.62 റൺസിനായിരുന്നു ബംഗളൂരുവിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാന്റെ തോൽവി.

ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്‌ഗാൻ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഇബ്രാഹി സദ്രാൻ (87), റഹ്മാനുള്ള ഗുര്‍ബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മത്തുളഅള ഷഹീദ് (48) എന്നിവരുടെ ബാറ്റിംഗാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്.

Signature-ad

നേരത്തെ ഇംഗ്ലണ്ടിനെതിരെയും അഫ്ഗാൻ അട്ടിമറി വിജയം നേടിയിരുന്നു.കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെയും വിജയിച്ചതോടെ കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച് നിലവിൽ ഇന്ത്യയാണ് ടൂർണമെന്റിൽ  ഒന്നാം സ്ഥാനത്ത്.

Back to top button
error: