KeralaNEWS

നവരാത്രി-വിജയദശമി മഹോത്സവത്തിന് പ്രസിദ്ധം; അറിയാം കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

കോട്ടയം– ചങ്ങനാശേരി  റോഡിൽ ചിങ്ങവനത്ത് നിന്നും 4 കിലോമീറ്റർ കിഴക്ക് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ (ദുർഗ്ഗ) ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന “ദക്ഷിണ മൂകാംബിക” എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. വിഷ്ണു ക്ഷേത്രമാണെങ്കിലും സരസ്വതിയുടെ പേരിലാണ് പനച്ചിക്കാട് ക്ഷേത്രം പ്രസിദ്ധമായത്.ക്ഷേത്രത്തിന് തെക്കുമാറി കുളത്തിനരികിലാണ് സരസ്വതി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ഗണപതി, ശിവൻ, ശാസ്താവ്, യക്ഷി, നാഗരാജാവ് തുടങ്ങിയ പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലെ ഉപദേവതകളാണ്.

Signature-ad

 ദുര്‍ഗ്ഗാഷ്ടമി, മഹാനവമി തുടങ്ങിയ ദിവസങ്ങളില്‍ ഒഴികെ മറ്റെല്ലാ ദിവസവും മൂകാംബികയില്‍ എന്നപോലെ പനച്ചിക്കാട് ക്ഷേത്രത്തിലും വിദ്യാരംഭം നടത്തുന്നുണ്ട്. ഒൻപതു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ദേവിയെ തൊഴാനായി ധാരാളം ഭക്തരാണ് ഇവിടേക്ക് എത്തുന്നത്.

സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയുമൊക്കെ ഭഗവതിയാണ് സരസ്വതി.ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിവിജയദശമി മഹോത്സവത്തിന് ധാരാളം ഭക്തർ ദേവിയെ തൊഴാൻ ഇവിടേക്ക് എത്തുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ഇവിടുത്തെ വിദ്യാരംഭം ചടങ്ങും പ്രസിദ്ധമാണ്. ഉത്സവത്തിന്റെ ഒൻപതു ദിവസവും സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു.

കലാമണ്ഡപത്തിൽ രാപകൽ ഭേദമന്യേ നടക്കുന്ന കലോപാസനയ്ക്ക് സാക്ഷ്യം വഹിക്കാനും വിവിധ സ്ഥലങ്ങളിൽ നിന്നു ഭക്തർ എത്തുന്നുണ്ട്.

Back to top button
error: