കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്നു കേരളം ഇത്തവണ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. 23 സ്വര്‍ണം, 18 വെള്ളി, 19 വെങ്കലം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ മെഡല്‍ നേട്ടം. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നീന്തല്‍ താരം ഒളിമ്ബ്യൻ സാജൻ പ്രകാശ് കേരളത്തിന്‍റെ പതാക വഹിക്കും.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ടീമുകളുടെ പരിശീലനം നടന്നു വരുകയാണ്. അതേസമയം, വോളിബാള്‍, ഹാൻഡ്ബാള്‍ മത്സരങ്ങള്‍ ഒഴിവാക്കുമെന്ന സൂചന കേരള ക്യാമ്ബില്‍ നിരാശ പടര്‍ത്തി.
ഇതിനിടെ കേരളത്തില്‍നിന്നുള്ള ആദ്യ സംഘം കഴിഞ്ഞദിവസം ഗോവയില്‍ എത്തിയിരുന്നു. ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ചയാണെങ്കിലും ഷട്ടില്‍ ബാഡ്മിന്‍റണ്‍, നെറ്റ്ബാള്‍, ബാസ്കറ്റ്ബാള്‍, ജിംനാസ്റ്റിക് എന്നിവയുടെ പ്രാഥമിക മത്സരങ്ങള്‍ തുടങ്ങി. ഞായറാഴ്ച നടന്ന നെറ്റ്ബാള്‍ പ്രാഥമിക റൗണ്ടിലെ ആദ്യമത്സരത്തില്‍ കേരളത്തിന്‍റെ പുരുഷ ടീം ഡല്‍ഹിയെ പരാജയപ്പെടുത്തി (58-45).