IndiaNEWS

തട്ടുകടയില്‍ ദോശ ചുടുന്ന രാഹുല്‍ ഗാന്ധി: വൈറലായി ദൃശ്യങ്ങള്‍

ഹൈദരാബാദ്:തട്ടുകടയില്‍ ദോശ ചുട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി തട്ടുകടയില്‍ ദോശ ചുട്ടത്.

തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ പ്രചാരണത്തിനിടെ റോഡരികിലെ കടയില്‍ നിന്ന് ദോശയുണ്ടാക്കുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്.

Signature-ad

കോണ്‍ഗ്രസിന്റെ വിജയഭേരി യാത്രയ്ക്കിടെ  നുകപ്പള്ളി ബസ് സ്റ്റാൻഡില്‍ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയപ്പോൾ തൊട്ടടുത്ത തട്ടുകടയിലേക്ക് പോയി കടക്കാരനോട് ആശയവിനിമയം നടത്തിയ ശേഷം രാഹുൽ ഗാന്ധി ദോശയുണ്ടാക്കുകയുമായിരുന്നു.

Back to top button
error: