KeralaNEWS

പെറ്റിക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടി; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: വിചാരണ കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

2022 ജൂലൈ വരെയുള്ള കണക്ക് പ്രകാരം ഒരു ലക്ഷത്തി അറുപത്തി ഏഴായിരത്തിലധികം പെറ്റി കേസുകളാണ് സംസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇത് കോടതി കള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിലാണ് നടപടി.വിഷയത്തില്‍ അഡ്വ. നന്ദഗോപാല്‍.എസ്.കുറുപ്പിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

Signature-ad

പെറ്റി കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച നിയമവശങ്ങളാണ് അമിക്കസ് ക്യൂറി അറിയിക്കേണ്ടത്. കേസ് നവംബര്‍ ഏഴിന് കോടതി വീണ്ടും പരിഗണിക്കും.

 

 

Back to top button
error: