FeatureNEWS

പണത്തിനു ബുദ്ധിമുട്ടുണ്ടോ ? ജി പേ വായ്പ തരും

ണ്‍ലൈന്‍ പേയ്‌മെന്റ് സേവനരംഗത്തെ വമ്ബനാണ് ഗൂഗിളിന്റെ ജി പേ. ഇന്ത്യയില്‍ ഭൂരിഭാഗം പേരും ജി പേ സേവനം ഉപയോഗിക്കുന്നവരാണ്.

പേയ്‌മെന്റ് സര്‍വീസ് കൂടാതെ ജി പേ ധനകാര്യ രംഗത്ത് കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ പോവുകയാണ്.

രാജ്യത്തെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി ബാങ്കുകളുമായും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച്‌ വായ്പ ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് ഫോക്കസഡ് പ്രൊഡക്റ്റ്‌സാണ് ജി പേ അവതരിപ്പിക്കാന്‍ പോകുന്നത്.

Signature-ad

 

അതിലൊന്ന് 10,0000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള സാഷേ ലോണ്‍ ആണ്. ഈ വായ്പയുടെ തിരിച്ചടവ് 7 ദിവസം മുതല്‍ 12 മാസം വരെയുള്ള കാലാവധിയായിരിക്കും. ഗൂഗിള്‍ പേ ആപ്പ് വഴിയായിരിക്കും ലോണ്‍ ലഭ്യമാക്കുക. ഒക്ടോബര്‍ 19-നാണു ഗൂഗിള്‍ സാഷേ ലോണ്‍ അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

 

രാജ്യത്തെ ചെറുകിട ബിസിനസുകളെ സഹായിക്കാനാണു ഗൂഗിള്‍ പേ ആപ്പില്‍ സാഷേ ലോണ്‍ അവതരിപ്പിക്കുന്നതെന്നു ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ഇന്ത്യയിലെ വ്യാപാരികള്‍ക്ക് പലപ്പോഴും ചെറിയ ലോണുകള്‍ ആവശ്യമാണെന്നും ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ചെറുകിട ബിസിനസ്സുകള്‍ക്ക് 15,000 രൂപ വരെ വായ്പ നല്‍കും. അത് 111 രൂപയില്‍ താഴെയുള്ള തുക തോറും തിരിച്ചടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്നു കമ്ബനി അറിയിച്ചു.

 

സാഷേ ലോണ്‍ സര്‍വീസ് ലഭ്യമാക്കുന്നതിനായി ഡിഎംഐ ഫിനാന്‍സുമായിട്ടാണ് ജി പേ സഹകരിക്കുന്നത്.

Back to top button
error: