NEWSSports

ബംഗ്ലാദേശിനെ 7 വിക്കറ്റിന് തകര്‍ത്തു; ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം

പൂനെ: ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ജയം.ഇന്നലെ ബംഗ്ലാദേശുമായുള്ള മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

 ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 41.3 ഓവറില്‍ 261 റണ്‍സെടുത്തു.

Signature-ad

വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 97 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം കോഹ്ലി 103 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തില്‍ കോഹ്ലിയുടെ 48ാം സെഞ്ച്വറിയാണിത്.ശുഭ്മാന്‍ ഗില്ല് അര്‍ധ സെഞ്ച്വറിയും നേടി.

Back to top button
error: