
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ടുപാടി കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസ്. സഖാവിന്റെ അവസ്ഥയെന്താണ്, മുഖ്യമന്ത്രിയുടെ എന്നു ചോദിച്ചുകൊണ്ടായിരുന്നു രമ്യയുടെ പാട്ട്.
യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെയായിരുന്നു രമ്യയുടെ പരിഹാസം.
‘പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍, ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ’ എന്നായിരുന്നു രമ്യയുടെ പാട്ട്. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത്.
‘റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.






