ലക്നൗ:പലസ്തീനികളെ സഹായിക്കാൻ സംഭാവന ചോദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ഉത്തർപ്രദേശിലാണ് സംഭവം.
ബറേലി സ്വദേശിയായ സുഹൈല്‍ അൻസാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.പലസ്തീനികളെ സഹായിക്കാൻ സംഭാവനകള്‍ ആവശ്യപ്പെട്ട് യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇയാൾ ഷെയര്‍ ചെയ്യുകയായിരുന്നു.
സുഹൈല്‍ അന്‍സാരിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പലസ്തീന് സഹായം ആവശ്യപ്പെട്ട് പോസ്റ്റ് പങ്കുവെച്ചതായി ഉത്തര്‍പ്രദേശ് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ചയായിരുന്നു സസ്പെന്ഷന്. സര്‍ക്കിള്‍ ഓഫീസര്‍ (സദര്‍) സന്ദീപ് സിംഗിന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജില്ലാ പൊലീസിന്റെ ഡ്രോണ്‍ നിരീക്ഷണ സംഘത്തിലെ അംഗമായിരുന്നു സുഹൈല്‍ അന്‍സാരി.