KeralaNEWS

ആശുപത്രിയില്‍ വച്ച്‌ കുട്ടിയുടെ മാല കവര്‍ന്ന രണ്ടു യുവതികൾ അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരി സഹകരണ ആശുപത്രിയില്‍ വച്ച്‌ കുട്ടിയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ട രണ്ടു യുവതികൾ അറസ്റ്റിൽ.കോയമ്ബത്തൂര്‍ സ്വദേശികളായ ഗീത(38), പുനിത (27) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുമാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയുടെ ഒരു പവൻ തൂക്കമുള്ള മാല പ്രതികള്‍ കവരുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

Signature-ad

തമിഴ് നാടോടികളായ ഇരുവരും തിരക്കുള്ള സ്ഥലങ്ങളും ബസുകളുമാണ് മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇരുവരുടെയും പേരില്‍ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

Back to top button
error: