KeralaNEWS

ആളാകാൻ നോക്കി അപമാനിതനായി സുരേഷ് ഗോപി

ദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റ് എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് കോട്ടയം സ്വദേശിനിയായ ധന്യ. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷന്‍ ടെക്‌നോളജിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കെ എം  ധന്യ.
പക്ഷെ വലിയ തുക ഫീസ് കുടിശിക ഉള്ളതിനാലും, സാമ്പത്തികമായി മോശം അവസ്ഥയിൽ ആയതിനാലും ഇനി പഠനം മുന്നോട്ട് കൊണ്ടുപോകാൻ ധന്യക്ക് കഴിയില്ല  എന്ന വാർത്ത സമൂഹ മാധ്യമങ്ങൾ വഴി പരന്നതോടെ  സുരേഷ് ഗോപി ഉടൻ തന്നെ സഹായം നൽകുകയായിരുന്നു.ധന്യയുടെ പഠനത്തിന് സുരേഷ് ഗോപി 50,000 രൂപയാണ് നല്‍കിയത്.ഇത് അദ്ദേഹവും അദ്ദേഹത്തിന്റെ പിആർ വർക്ക് ടീമും ചേർന്ന് വലിയ വാർത്തയാക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച്  മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.”ധന്യയെ പട്ടികവര്‍ഗ വികസന വകുപ്പ് ദത്തെടുത്തിട്ടുണ്ട്.രണ്ടുവര്‍ഷ കോഴ്സിനു ഫീസായി സര്‍ക്കാര്‍ നല്‍കുന്നത് 33 ലക്ഷം രൂപയാണ്. ഇതു സര്‍ക്കാരിന് നല്‍കാന്‍ കഴിയുമെങ്കില്‍ ബാക്കി മറ്റെന്ത് കാര്യമായാലും ഞങ്ങൾക്കതു ചെയ്തുകൊടുക്കാൻ സാധിക്കും.ഇനി മറ്റാർക്കെങ്കിലും ആ കുടുംബത്തെ സഹായിക്കണമെങ്കിൽ ആവാം, വിരോധമില്ല.പക്ഷെ ഈ‌ പബ്ലിസിറ്റി എന്തിന്? ഇത് ആ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
 ഫീസിനത്തിലൊന്നും ആ കുട്ടിക്ക് യാതൊരു കുടിശ്ശികയുമില്ല. ആദ്യഗഡുവായി 8.50 ലക്ഷം രൂപ വകുപ്പ് നല്‍കിയിട്ടുണ്ട്.

ബാക്കി എല്ലാ ഫീസും ഘട്ടംഘട്ടമായി സർക്കാർ തന്നെ അടക്കും. പൈലറ്റ് പഠനത്തിനായി ഈ വര്‍ഷം രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇനി ഈ പേരും പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ടാ” മന്ത്രി പറഞ്ഞു.

Back to top button
error: