കിരീടത്തിൽ കീരിക്കാടൻ ജോസിന്റെ വലംകൈയായ പരമേശ്വരൻ, നാടോടിക്കാറ്റിൽ കള്ളക്കടത്തുകാരൻ നമ്പ്യാരുടെ കൈയാൾ, ആറാംതമ്പുരാനിലെ കുളപ്പുള്ളിഅപ്പന്റെ കളരിയഭ്യാസി, സ്ഫടികത്തിലെ പൊലീസുകാരൻ മണിയൻ, ക്രൈംഫയലിലെ പാപ്പി… ചെറുതും വലതുമായ അനവധി വില്ലൻവേഷങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനായിരുന്നു ഇന്നലെ അന്തരിച്ച ജോണി.
79-ല്‍ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളില്‍ തന്നെ ജോണി ശ്രദ്ധിച്ചു തുടങ്ങിയത്.ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു ജോണി. വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത് നാടോടിക്കാറ്റില്‍ ചെറിയ ഹാസ്യ വേഷമായിരുന്നു. ഡയലോഗ് പറയുമ്ബോള്‍ ഞെട്ടലോടെയും പരിഭ്രമത്തോടെയും വേണമെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞിരുന്നത്, അതനുസരിച്ച് ചെയ്തപ്പോള്‍ അത് കോമഡിയായി.
എങ്കിലും മലയാളികളെ സംബന്ധിച്ചെടുത്തോളം കുണ്ടറ ജോണിയെന്നാല് വില്ലനാണ്. മലയാളികള്‍ ഒരിക്കലും മറക്കാത്ത വില്ലൻ വേഷങ്ങള്‍ക്കാണ് അദ്ദേഹം ജീവൻ നല്‍കിയത്.ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളില്‍ വില്ലൻ വേഷമായിരുന്നു.സിനിമയിലെ വില്ലന്മാർ ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണമെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.
ഏത് അഭിനേതാക്കള്‍ക്കും കരിയറില്‍ എപ്പോഴെങ്കിലും വീണുകിട്ടുന്ന ചില കഥാപാത്രങ്ങളുണ്ട്. മറ്റനവധി വേഷങ്ങള്‍ ചെയ്തവരെങ്കിലും അവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങളിലൂടെയാവും.നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ കിടീടത്തിലെയും അതിന്റെ തുടര്‍ച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല.
കീരിക്കാടന്റെ സകല ക്രൂരതകൾക്കും കുടപിടിക്കുന്ന വില്ലന്റെ രൗദ്രതയെയും എല്ലാം നഷ്ടപ്പെട്ട സേതുമാധവനൊപ്പം തെരുവിൽ അലിഞ്ഞുചേരുന്ന സാധാരണക്കാരന്റെ നിസ്സഹായതയെയും ഒരേ തന്മതത്വത്തോടെ ജോണി തിരശ്ശീലയിൽ നിറച്ചു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുൻകാല നായകർക്കൊപ്പവും ജോണി സ്ക്രീനിലെത്തിയിട്ടുണ്ട്.
നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ ജോണി അഭിനയിച്ചിട്ടുണ്ട്. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന സിനിമയാണ് അദ്ദേഹം അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം.
കുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റി എന്ന സാംസ്കാരിക സംഘടനയുടെ അമരക്കാരനായ ജോണി റോട്ടറിയിലും ഇതര സംഘടനകളിലും സജീവമായിരുന്നു. 1970കളിൽ ആറുവർഷം ജില്ലാ ഫുട്ബോൾ ടീം അംഗമായിരുന്നു. കുണ്ടറ മുളവന കുറ്റിപ്പുറത്ത് ജോസഫിന്റെയും കത്രീനയുടെയും മകനാണ്. സഹോദരൻ അലക്സ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്. മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ഇതിനായുള്ള യാത്രയ്ക്കിടെയാണ് ചിന്നക്കടയിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്.പെട്ടെന്നുതന്നെ ആശുപത്
67 വയസ്സായിരുന്നു.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.