എരുമേലി: കണമലയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തില്‍ പെട്ടത്.
രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡില്‍ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടകാരണം വ്യക്തമല്ല.
കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.