LIFEMovie

അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ‘കണ്ണൂര്‍ സ്ക്വാഡി’നൊപ്പമെത്തി ‘ലിയോ’; കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡ്

പ്രീ റിലീസ് ഹൈപ്പിൽ വിജയിയുടെ ലിയോയോളം ഉയർന്ന ഒരു ചിത്രം സമീപകാലത്ത് തെന്നിന്ത്യയിൽ ഉണ്ടായിട്ടില്ല. ലോകേഷിൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രത്തിന് ശേഷം അദ്ദേഹം വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിന് കാരണം. കൈതിക്കും വിക്രത്തിനും ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൻറെ ഭാഗമാവുമോ ഈ ചിത്രം എന്നതും ഹൈപ്പിന് കാരണമാണ്. കോളിവുഡിനെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. തെന്നിന്ത്യയിൽ നിന്നും വിദേശ മാർക്കറ്റുകളിൽ നിന്നുമൊക്കെ അങ്ങനെതന്നെ.

കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗിൽ ചിത്രം ഇതിനകം റെക്കോർഡ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ വാരാന്ത്യ ദിനങ്ങളിലെ പ്രീ ബുക്കിംഗിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയ തുക പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബർ 19 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിൽ എത്തുക. വ്യാഴം മുതൽ ഞായർ വരെയുള്ള നാല് ദിനങ്ങളിൽ നിന്നായി പ്രീ ബുക്കിംഗിൽ നിന്ന് മാത്രം ചിത്രം 13 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്ക് അറിയിക്കുന്നു. സമീപകാല മലയാളം ഹിറ്റ് കണ്ണൂർ സ്ക്വാഡിൻറെ കേരളത്തിലെ ആദ്യ വാരാന്ത്യ കളക്ഷന് സമാനമായ തുകയാണിത്. ആദ്യ വാരാന്ത്യം കേരളത്തിൽ നിന്ന് ചിത്രം 13 കോടിക്ക് മുകളിൽ നേടിയതായി ആയിരുന്നു ബോക്സ് ഓഫീസ് ട്രാക്കർമാർ അറിയിച്ചത്.

Signature-ad

അതേസമയം ലിയോ ഫസ്റ്റ് വീക്കെൻഡ് പ്രീ ബുക്കിംഗിൽ കർണാടകത്തെ പിന്നിലാക്കിയിട്ടുണ്ട് കേരളം. സിനിട്രാക്കിൻറെ കണക്ക് പ്രകാരം 11.5 കോടിയാണ് കർണാടകത്തിൽ ആദ്യ വാരാന്ത്യം ചിത്രം നേടിയിരിക്കുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഫസ്റ്റ് വീക്കെൻഡ് പ്രീ ബുക്കിംഗിലൂടെ ചിത്രം 138 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.

Back to top button
error: