BusinessTRENDING

വരുമാനം കുറഞ്ഞതോടെ അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍; ടെക് മേഖല പ്രതിസന്ധിയിലേക്കോ?

രുമാനം കുറഞ്ഞതോടെ അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റിൻറെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇൻ. എഞ്ചിനീയറിംഗ്, ഫിനാൻസ് വിഭാഗങ്ങളിലെ 668 പേർക്കാണ് തൊഴിൽ നഷ്ടമായത്. പ്രൊഫഷണലുകളുടെ സോഷ്യൽ മീഡിയ നെറ്റ് വർക്കായ ലിങ്ക്ഡ് ഇൻ ഈ വർഷം ഇത് രണ്ടാം തവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ 716 പേരെയും കമ്പനി ഒഴിവാക്കിയിരുന്നു. അന്ന് ഓപ്പറേഷൻസ്, സപ്പോർട്ട് വിഭാഗങ്ങളിലെ അംഗങ്ങൾക്കായിരുന്നു ജോലി നഷ്ടമായത്.

ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം കാരണം സാങ്കേതിക വിദ്യ മേഖലയിലെ നിരവധി പേരാണ് പിരിച്ചുവിടപ്പെട്ടത്. എംപ്ലോയ്മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന ചാലഞ്ചർ, ഗ്രേ ആൻറ് ക്രിസ്മസിൻറെ കണക്കുകൾ പ്രകാരം ടെക്നോളജി മേഖലയിൽ ഈ വർഷം ആദ്യ പകുതിയിൽ 1,41,516 പേർക്കാണ് ജോലി നഷ്ടമായത്. കഴിഞ്ഞ വർഷം ഇത് 6,000 മാത്രമായിരുന്നു.

Signature-ad

ലിങ്ക്ഡ് ഇന്നിൻറെ പ്രധാന വരുമാനം പരസ്യങ്ങളിലൂടേയും സബ്സ്ക്രിപ്ഷനിലൂടെയും ആണ്. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ റിക്രൂട്ട്മെൻറ് ഏജൻസികൾ ആണ് ലിങ്ക്ഡ് ഇൻ പ്രധാനമായും പണമടച്ച് സബ്സ്ക്രൈബ് ചെയ്യുന്നത്. അതേ സമയം 2023 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് ലിങ്ക്ഡ് ഇന്നിൻറെ വരുമാനം 5 ശതമാനം വർധിച്ചിട്ടുണ്ട്. തൊട്ടു മുൻപാദത്തിൽ 10 ശതമാനമായിരുന്നു വരുമാന വർധന.

ആഗോള തലത്തിൽ കമ്പനികൾ പരസ്യങ്ങൾക്ക് നീക്കി വയ്ക്കുന്ന തുകയിൽ കുറവുണ്ടെന്നും അത് തങ്ങളുടെ വരുമാനത്തേയും ബാധിച്ചിട്ടുണ്ടെന്നും ലിങ്ക്ഡ് ഇൻ വ്യക്തമാക്കി. കൂടുതൽ അംഗങ്ങളെ ചേർക്കാനുള്ള നടപടികൾ ചെയ്യുന്നുണ്ടെന്നും ലിങ്ക്ഡ് ഇൻ പറഞ്ഞു. ആകെ 950 ദശലക്ഷം പേരാണ് ലിങ്ക്ഡ് ഇന്നിലെ അംഗങ്ങൾ.

Back to top button
error: