ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് പുറത്താകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നും സ്റ്റാലിൻ ആരോപിച്ചു. 33 ശതമാനം സംവരണം ഏര്‍പെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടാകും. എൻഡിഎ സര്‍ക്കാര്‍ സ്ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം ലഭ്യമാക്കേണ്ടതും എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റേണ്ടതാണെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.