KeralaNEWS

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ഒക്ടോബര്‍ 18-ന്

പത്തനംതിട്ട:ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് അടുത്ത വര്‍ഷത്തേക്കുള്ള മേല്‍ശാന്തി നറുക്കെടുപ്പ് ഒക്ടോബര്‍ 18-ന് നടക്കും.

ഇത്തവണ പന്തളം കൊട്ടാരത്തില്‍ നിന്നും വൈദേഹും നിരുപമ ജി വര്‍മയുമാണ് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പിന് വേണ്ടി മലകയറുന്നത്. പന്തളം കൊട്ടാരം വലിയതമ്ബുരാൻ തിരുവോണംനാള്‍ രാമവര്‍മയുടെ അംഗീകാരത്തോടെ കൊട്ടാരം നിര്‍വാഹകസംഘം ഭരണസമിതിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.

പന്തളം കൊട്ടാരം കുടുംബാംഗം ആലുവ വയലകര ശീവൊള്ളിമനയില്‍ എസ്‌എച്ച്‌ മിഥുനിന്റെയും ആലുവ ആടുവാശേരി വയലികോടത്തുമനയില്‍ ഡോ പ്രീജയുടെയും മകനാണ് വൈദേഹ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പന്തളം സ്രാമ്ബിക്കല്‍ കൊട്ടാരത്തില്‍ ഗോപീകൃഷ്ണന്റെയും എഴുമറ്റൂര്‍ ചങ്ങഴശ്ശേരി കോയിക്കല്‍ ദീപശ്രീ വര്‍മയുടേയും മകളാണ് നിരുപമ ജി.വര്‍മ. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Signature-ad

ശബരിമലയിലും മാളികപ്പുറത്തും ഒരു വര്‍ഷത്തോളം മേല്‍ശാന്തിമാരായി ചുമതല അനുഷ്ടിക്കേണ്ടവരെയാണ് തുലാം ഒന്നിന് സന്നിധാനത്ത് വെച്ച്‌ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.

Back to top button
error: