മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍. ഗാസയോട് ചേര്‍ന്നുള്ള ഡെറോട്ട് എന്ന നഗരത്തില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇസ്രായേലിന്റെ ജൂത പാരമ്ബര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. 5000-ത്തോളം കുക്കി പാരമ്ബര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹമാസിനെതിരെയുള്ള തിരിച്ചടിക്കല്‍ കടുപ്പിച്ച സാഹചര്യത്തിലാണ് ഇസ്രയേല്‍ മിലിറ്ററി 3,60,000 റിസര്‍വ് ഫോഴ്സിനെക്കൂടി യുദ്ധമുന്നണിയിലെത്തിച്ചത്.
അതേസമയം യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ജീവന്‍ നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്‍ക്കുമാണ്. ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു.