Fiction
അവസരങ്ങൾ ലഭിച്ചാൽ ഉയർന്നു പൊങ്ങാം, സ്വപ്നങ്ങൾക്ക് അതിരുകളില്ല
ഹൃദയത്തിനൊരു ഹിമകണം 3
ക്ലാസ്സ്മുറിയിൽ രണ്ട് കുട്ടികളോട് ടീച്ചർ പറഞ്ഞു;
“നിങ്ങളെ ഞാൻ എടുത്ത് ഉയർത്താൻ പോകുന്നു…”
ആദ്യത്തെ കുട്ടി നിഷേധിച്ചു:
“അയ്യോ വേണ്ട…!”
ടീച്ചർ ബലം പ്രയോഗിച്ച് ആ കുട്ടിയെ പൊക്കി. കുട്ടിക്ക് നാണം, ഈർഷ്യ, അമർഷം.
ടീച്ചർ രണ്ടാമത്തെ കുട്ടിയോട് അടുത്തതും കുട്ടി ടീച്ചറുടെ വിരലിൽ തൂങ്ങി ഉയർന്നു പൊങ്ങി.
ഒരേ കാര്യം. രണ്ട് പ്രതികരണങ്ങൾ.
നിങ്ങൾ എതിർത്താലും എതിരേറ്റാലും ആത്യന്തികമായി കാര്യങ്ങൾക്ക് വ്യത്യാസമില്ല. അനുഭവങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ബലം പിടിച്ചിരിക്കാം; അല്ലെങ്കിൽ ഉയർന്നു പൊങ്ങാം.
ഉയർന്നു പൊങ്ങുന്നതാണ് ഉത്തമമെന്ന് ആദ്യം ആരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
അവതാരക: ഡോക്ടർ ഹസീന ഫിറോസ്
സമ്പാദകൻ: സുനിൽ കെ ചെറിയാൻ