KeralaNEWS

കൊല്ലം – തേനി ദേശീയപാത; അലൈന്‍മെന്റിന് അംഗീകാരം

കൊല്ലം – തേനി ദേശീയപാത (183) അലൈൻമെന്റിനു ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും അനുമതി നൽകി. ദേശീയപാത 83 ൽ ഉള്ള തേനിയെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 183.
നിലവിലെ റോഡ്‌ 16 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനാണ്‌ അലൈൻമെന്റ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഇതിൽ 12 മീറ്റർ വീതിയിലാണ്‌ ടാറിങ്. ടാർ ചെയ്യുന്നതിൽ ഏഴു മീറ്റർ രണ്ടുവരി ഗതാഗത പാതയും വശങ്ങളിൽ 2.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡറും രണ്ട്‌ മീറ്റർ വീതിയിൽ ഇരുവശത്തും യൂട്ടിലിറ്റി ഡക്‌ടും നടപ്പാതയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
റോഡിന്റെ  മധ്യത്തിൽനിന്ന് ഇരുവശത്തേക്കും ഒരേ വീതിയിൽ റോഡ് വികസിപ്പിക്കും. അഞ്ചാലുംമൂട്‌, കുണ്ടറ, ചിറ്റുമല, കടപുഴ, ഭരണിക്കാവ്‌, ചാരുംമൂട്‌ വഴി ചെങ്ങന്നൂർ ആഞ്ഞിലിമൂട്‌ (എംസി റോഡ്‌)എത്തുന്ന പാത കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി വഴി തേനിയിൽ പ്രവേശിക്കും.

Back to top button
error: