NEWS

പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണോ നിങ്ങള്‍? എങ്കിൽ ഇത് വായിക്കാതെ പോകരുത്!

പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണോ നിങ്ങള്‍? മത്സരങ്ങളില്‍ തോക്കുമ്ബോള്‍, പ്രതീക്ഷിച്ചത് നഷ്ടമാവുമ്ബോള്‍, അങ്ങനെ പലസാഹചര്യങ്ങളിലും പലര്‍ക്കും ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല.

ദേഷ്യം വരുമ്ബോള്‍ ടിവി തല്ലിപ്പൊളിക്കുന്നതും റിമോര്‍ട്ട് വലിച്ചെറിയുന്നതുമെല്ലാം സാധാരണമാണ്. കയ്യില്‍ കിട്ടുന്നത് എന്തും ദേഷ്യം തീര്‍ക്കാൻ ഉപയോഗിക്കുന്നവരോ നിങ്ങള്‍. ഇത്തരത്തില്‍ പരിസരം നോക്കാതെയുള്ള ദേഷ്യപ്പെടല്‍ മൂലം ബന്ധങ്ങള്‍ വഷളാകുക മാത്രമല്ല, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ക്ഷയിക്കും.

എങ്ങനെ ദേഷ്യം കുറയ്‌ക്കാം എന്ന് നമുക്ക് നോക്കാം.

Signature-ad

ദീര്‍ഘശ്വാസം എടുക്കുക

ദേഷ്യം വരുമ്ബോള്‍ നമ്മുടെ ശ്വാസഗതിയും വേഗത്തിലാകും. അതിനാല്‍ ദേഷ്യം നിയന്ത്രിക്കാൻ ദീര്‍ഘശ്വാസം എടുക്കുക എന്നതാണ് ഒരു വഴി. വളരെ സാവധാനത്തില്‍ മൂക്കിലൂടെ ദീര്‍ഘശ്വാസം എടുത്ത് ഒരു മിനിറ്റിന് ശേഷം വായിലൂടെ പുറത്തു വിടുക. ഇങ്ങനെ കുറച്ചു തവണ ആവര്‍ത്തിക്കണം.

ഒന്നു നടക്കാം

വ്യായാമം ഞരമ്ബുകളെ ശാന്തമാക്കുമ്ബോള്‍ ദേഷ്യവും കുറയും. ദേഷ്യം വരുമ്ബോള്‍ ഒന്നു നടക്കുന്നത് നല്ലതാണ്. മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കാൻ നടക്കാൻ പോകുന്നത് നല്ലതാണ്.

സ്വയം സമാധാനപ്പെടുത്തുക

ചില വാക്കുകള്‍ നിങ്ങളെ ശാന്തരാക്കിയേക്കാം. ദേഷ്യം വരുമ്ബോള്‍ ‘റിലാക്സ്’ , ‘ടേക്ക് ഇറ്റ് ഈസി’ , ‘വീണ്ടും ശ്രമിക്കാം’ , ‘എല്ലാം ശരിയാകും’ എന്നെല്ലാം സ്വയം പറയുക.

മിണ്ടാതിരിക്കുക

ദേഷ്യം വരുമ്ബോള്‍ നമ്മല്‍ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയും. അതുകൊണ്ട് ദേഷ്യം വരുമ്ബോള്‍ നിശബ്ദരായിരിക്കാൻ ശ്രമിക്കുക. കുറച്ചു സമയം സംസാരിക്കില്ല എന്ന് തീരുമാനിച്ചാല്‍ നമ്മള്‍ ശാന്തരാകും.

യോഗ

ദേഷ്യത്തെ നിയന്ത്രിക്കാൻ യോഗയ്‌ക്കു കഴിയും. ചെറിയ യോഗകള്‍ ചെയ്യുന്നത് നമ്മെ ശാന്തരാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: