Social MediaTRENDING

പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ നവരാത്രിആഘോഷ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഹിറ്റ്! ‘ഗർബ’ ​യുട്യൂബിൽ ആറാടുന്നു

ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് റിലീസ് ചെയ്ത ‘ഗർബ’ ഗാനം യുട്യൂബിൽ വൻഹിറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുേടതാണ് വരികൾ എന്നതാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗാനം വൻഹിറ്റായി മാറി. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന പ്രധാന നൃത്തരൂപമാണ് ഗർബ. ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ തനിഷ്ക് ബാഗ്ചിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹിറ്റ് ഗായിക ധ്വനി ഭാനുശാലിയാണ് ഗാനമാലപിച്ചിരിക്കുന്നത്.

Signature-ad

കുറച്ചു വർഷങ്ങൾക്ക് മുമ്പ് മോദി രചിച്ചതാണ് ഈ ഗാനം. അഭിനേതാവും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയുടെ ജസ്റ്റ് മ്യൂസിക്കാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. തനിഷ്കിനും ജസ്റ്റ് മ്യൂസിക് ടീമിനും നന്ദി അറിയിത്ത് പ്രധാനമന്ത്രി തന്നെ ഗാനം സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതെന്നെ പഴയ ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. കുറച്ചുകാലമായി എഴുത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എങ്കിലും അടുത്ത ദിവസങ്ങളിൽ ഞാൻ പുതിയൊരു ഗാനം കൂടി രചിച്ചു. അതി നവരാത്രി ദിനങ്ങളിൽ ഞാൻ പങ്കുവയ്ക്കുകയാണ്. ഗാനം ഷെയർ ചെയ്ത് നരേന്ദ്ര മോദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: