CrimeNEWS

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

തൃശൂർ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടിൽ ആലിക്കുട്ടി മസ്താൻ (60) ആണ് അറസ്റ്റിലായത്. മലപ്പുറം കൽപ്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിമൂന്നുകാരിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ അന്ധവിശ്വാസിയായ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകൾ അകറ്റാനാണ് പ്രതിയെ സമീപിച്ചത്.

തുടർന്ന് ആലിക്കുട്ടി പെൺകുട്ടിയുടെ ശരീരത്തിൽ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കലിന്റെ മറവിലാണ് പീഡനം നടത്തിയത്. കർമ്മങ്ങൾക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ വച്ചും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയുമായിരുന്നു പീഡിപ്പിച്ചത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മന്ത്രവാദത്തിന്റെ മറവിയിൽ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് മുൻപും പരാതി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: