KeralaNEWS

റാന്നിയിൽ  മലവെള്ളപ്പാച്ചിൽ;ഇടമുറിയിൽ ഉരുൾപൊട്ടിയതായി അഭ്യൂഹം 

റാന്നി: ശക്തമായ മഴയിൽ
ചെത്തോങ്കര തോട് നിറഞ്ഞു കവിഞ്ഞു വ്യാപക  നാശനഷ്ടം.
തോടിനോട് ചേർന്നുള്ള മുപ്പതിൽപരം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മാടത്തും പടി, എസ്.സി പടി , ചെത്തോങ്കര ഭാഗത്തെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വെള്ളം കയറിയതിനാൽ  ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
ഇന്നു ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിച്ച അതി ശക്തമായ മഴയെ തുടർന്നു ചെത്തോങ്കര തോട്ടിലൂടെയുണ്ടായ മലവെള്ളപ്പിച്ചിലാണ് ദുരിതം വിതച്ചത്.
മഴ ശക്തി പ്രാപിച്ചതോടെ വളരെ പെട്ടെന്ന് തോട് കര കവിഞ്ഞൊഴുകുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെത്തോങ്കര – എസ്.സി പ്പടി, വലിയ പറമ്പിൽ പടി തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം നിറഞ്ഞു.
ഈ ഭാഗങ്ങളിലെ 30 ഓളം വീടുകളിലും വെള്ളം കയറി.
അതിനിടെ തോട് ഉത്‌ഭവിക്കുന്ന ഇടമുറി ഭാഗത്ത് ഉരുൾ പൊട്ടൽ ഉണ്ടായതായി അഭ്യൂഹവും പരന്നതോടെ
ജനങ്ങളും പരിഭ്രാന്തരായി.

മാടത്തുംപടി പാലം മുങ്ങിയതിനാൽ പെരും വയൽ, കുഴിക്കപ്പതാൽ ഭാഗത്തേക്ക് ആളുകൾക്ക് എത്താൻ കഴിയാതെയായി.എസ്.സിപ്പടിയിലെ പാലവും വെള്ളത്തിനടിയിലായി.
മാടത്തും പടി – സ്റ്റോറും പടി റോഡിലൂടെയും വെള്ളപ്പാച്ചിൽ ഉണ്ടായി.

Back to top button
error: