ന്യൂഡൽഹി: ഭാര്യയുടെ പീഡനത്തെ തുടർന്ന് കോടതിയെ സമീപിച്ച മുൻ രാജ്യാന്തര ക്രിക്കറ്റ് താരം ശിഖര്‍ ധവാന് കോടതി വിവാഹമോചനം അനുവദിച്ചു.
ഭാര്യ ആഷ മുഖര്‍ജിയില്‍ നിന്നാണ് വിവാഹമോചനം അനുവദിച്ചത്.നേരത്തെ ഇരുവരും വേർപിരിഞ്ഞിരുന്നതിനെ തുടർന്ന് ആഷയാണ് കോടതിയെ സമീപിച്ചത്.
ഭാര്യയ്‌ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ധവാൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ജഡ്ജി ഹരീഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു.
വര്‍ഷങ്ങളോളം മകനുമായി വേര്‍പിരിഞ്ഞ് ജീവിക്കാൻ നിര്‍ബന്ധിച്ച ഭാര്യ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്നും ജഡ്ജി പറഞ്ഞു.