IndiaNEWS

ട്രാക്കില്‍ കെട്ടിപിടിച്ചു നിന്ന ദമ്പതികൾ ട്രെയിന്‍ ഇടിച്ച്‌ മരിച്ചു

വാരണാസി:ട്രാക്കില്‍ കെട്ടിപിടിച്ചു നിന്ന ദമ്പതികൾ ട്രെയിന്‍ ഇടിച്ച്‌ മരിച്ചു. ഗോവിന്ദ് സോങ്കര്‍ (30), ഭാര്യ ഖുശ്ബു സോങ്കര്‍ (28) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വാരാണാസി പഞ്ച്‌കോശി റെയില്‍വേ ക്രോസിലാണ് സംഭവം.മദ്യലഹരിയിലായിരുന്ന ഗോവിന്ദ് യുവതിയുമായി വഴക്കിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Signature-ad

വഴക്കിട്ട ശേഷം ഖുശ്ബു റെയില്‍വേ ട്രാക്കിലേക്ക് പോയി. പിണങ്ങി പോയ ഭാര്യയെ സമാധാനിപ്പിക്കുന്നതിനായി ഗോവിന്ദ് പിന്നാലെ ചെന്ന് കെട്ടിപ്പിടിച്ചു. എന്നാല്‍, ആ സമയം അമിതവേഗതയില്‍ വന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

Back to top button
error: