KeralaNEWS

ഒന്നരക്കോടിയിലധികം വില വരുന്ന എംഡിഎംഎയുമായി ഒരു സ്ത്രീ അടക്കം നാലു പേരെ എക്‌സൈസ് പിടികൂടി 

കൊച്ചി: കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയിലധികം വില വരുന്ന എംഡിഎംഎ പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ് എക്‌സൈസ് പിടികൂടിയത്.
കലൂരിലാണ് സംഭവം 300 ഗ്രാം തൂക്കമുള്ള എംഡി എം എയാണ് പിടികൂടിയത്.ഇതിന് മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയിലധികം രൂപ വിലവരും.
എറണാകുളം സ്വദേശികളായ അജ്മല്‍, എല്‍റോയ്, അമീര്‍, കോട്ടയം ചിങ്ങവനം സ്വദേശിനിയായ സൂസിമോള്‍  എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. കൊല്ലത്തുനിന്നാണ്  ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താൽ മാത്രമേ മറ്റു വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് എക്‌സൈസ് പറഞ്ഞു.

Back to top button
error: