KeralaNEWS

നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നു; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
രാവിലെ ഒന്‍പത് മണിയോടെ 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് അറിയിപ്പ്. നിലവില്‍ 40 സെന്റീ മീറ്ററാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍‌ത്തിയിരിക്കുന്നത്.

സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

Signature-ad

കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തില്‍ മഴ തുടരാൻ കാരണം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Back to top button
error: