Lead NewsNEWS

പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം

ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് വ്യാപനം വര്‍ധിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ 11.6 ശതമാനവും, എറണാകുളത്ത് 10.6 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം,
കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായമടിസ്ഥാനമാക്കിയുളള കണക്കില്‍ പത്തുവയസ്സിന് ആറുകുട്ടികളും 11-20നും ഇടയില്‍ പ്രായമുളള ഒമ്പതുപേരും 21-30 വയസ്സിനിടയില്‍ പ്രായമുളള 35 പേരും, 31-40നും ഇടയില്‍ പ്രായമുളള 77 പേരും 40-50നും ഇടയില്‍ പ്രായമുളള 218 പേരും 51-60 നും ഇടയില്‍ പ്രായമുളള 561 പേരുമാണ് മരിച്ചത്.

Signature-ad

61-70 ഉം ഇടയില്‍ പ്രായമുളള 966 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അറുപത് വയസ്സിന് മുകളില്‍ പ്രായമുളള 2210 പേരാണ് മരണത്തിന് കീഴടങ്ങിയത്.

Back to top button
error: