
അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങളെന്നും ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നും കെ കെ ഷൈലജ ടീച്ചർ പറഞ്ഞു.

ഇസ്രായേലില്‍ അക്രമം അഴിച്ചു വിട്ടത് ഇസ്ലാമിക ഭീകരരാണെന്ന് സിപിഎം പറയാൻ മടിക്കുമ്ബോഴാണ് ഹമാസ് ഭീകരരാണ് ഇസ്രായേലില്‍ മനുഷ്യരെ കൊന്നൊടുക്കുന്നതെന്ന് കെ.കെ ഷൈലജ തുറന്നു പറഞ്ഞിരിക്കുന്നത്.
നിഷ്കളങ്കരായ അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും- ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും ഷൈലജ ടീച്ചർ കൂട്ടിച്ചേർത്തു.